വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം നടത്തി
1461425
Wednesday, October 16, 2024 5:15 AM IST
ചവറ: വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലാ സര്‍ഗോത്സവം, സാഹിത്യ ശില്പശാല പന്മനമനയിൽ ഗവ.എൽപി സ്കൂളില്‍ നടന്നു. ഏഴ് സാഹിത്യ മേഖലകളിലായി ഉപജില്ലയിലെ എൽപി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം നിർവഹിച്ചു. പന്മന പഞ്ചായത്ത് പ്രസിഡന്റ് ജയചിത്ര അധ്യക്ഷത വഹിച്ചു. ഡോ. വസന്തകുമാർ സാംബശിവൻ സമ്മാന വിതരണം നിർവഹിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.
വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത, വാർഡ് മെമ്പർ ഹൻസിയ, പ്രധാനാധ്യാപിക വീണാറാണി,
ഉപജില്ലാ കോ - ഓർഡിനേറ്റർ രാജ് ലാൽ തോട്ടുവാൽ, ജില്ലാ പ്രതിനിധി സിമി, ബുഷ്റ, പിടിഎ പ്രസിഡന്റ് രഞ്ജു മുരളീധരൻ, രാജിമോൾ, ശ്രീഷ്മ, മായ, കെ.എം. ഹഫ്സത്ത്, വിദ്യ, കോളിൻസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.