പേ​ര​യം പ​ഞ്ചാ​യ​ത്തി​ന് 1.19 കോ​ടി അ​നു​വ​ദി​ച്ച് എം​എ​ൽ​എ
Sunday, July 7, 2024 6:39 AM IST
കു​ണ്ട​റ : പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 1. 19 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.

പേ​ര​യം പ​ഞ്ചാ​യ​ത്തി​ന് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​നാ​യി ഒ​ന്നാം ഘ​ട്ട​മാ​യി 99 ല​ക്ഷം അ​നു​വ​ദി​ച്ചു. കാ​ഞ്ഞി​ര​കോ​ട് ക്രി​സ്തു​രാ​ജ് ജം​ഗ്ഷ​നി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് 5.5 ല​ക്ഷം, കു​തി​ര മു​ന​മ്പ് ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​നി മാ​സ്റ്റ് ലൈ​റ്റ് നി​ർ​മാ​ണം ര​ണ്ട് ല​ക്ഷം, കാ​ഞ്ഞി​ര​കോ​ട് സെ​ന്‍റ് മാ​ർ​ഗ​ര​റ്റ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ടൊ​യ്‌ല​റ്റ് ബ്ലോ​ക്ക് നി​ർ​മാ​ണം 10 ല​ക്ഷം, കു​മ്പ​ളം സെ​ന്‍റ് മൈ​ക്കി​ൾ​സ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ലാ​ബ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 2.5 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.