കർഷകരുടെ ഉന്നമനത്തിന് പദ്ധതികൾ നടപ്പാക്കും: കല്ലട രമേശ്
1458865
Friday, October 4, 2024 5:43 AM IST
കൊല്ലം: ഉന്നമനവും ക്ഷേമവും ഉറപ്പാക്കി കർഷകരെ സ്വയം പര്യാപ്തതയിൽ എത്തിക്കാനുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് പൃഥ്വി ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കല്ലട രമേശ്.
പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ നടന്ന ഫാർമർ പൃഥ്വി പ്രൊഡ്യൂസർ കമ്പനിയുടെ രണ്ടാമത് വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി ലാഭകരമാക്കാനായി സാമ്പത്തിക സഹായങ്ങൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയിലെ അംഗങ്ങൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, ഹരികുമാർ, ഹരിഹരൻ, നിർമൽ കെ. മോഹൻ, കണ്ണങ്കോട് സുധാകരൻ, ഓഹരി ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു.