കിസാൻസഭ ജില്ലാ സമ്മേളനം ഇന്നും നാളെയും ചാത്തന്നൂരിൽ
1459065
Saturday, October 5, 2024 6:03 AM IST
കൊല്ലം: അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സമ്മേളനം ഇന്നും നാളെയും ചാത്തന്നൂർ അൽ - റയാൻ കൺവൻഷൻ സെന്ററിൽ നടക്കും. 420 പ്രതിനിധികൾ പങ്കെടുക്കും.ഇന്ന് രാവിലെ 10-ന് പൊതുസമ്മേളനം ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12-ന് പ്രതിനിധി സമ്മേളനം.
വൈകുന്നേരം നാലിന് കർഷക സംഗമവും സെമിനാറും മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ജി.എസ്. ജയലാൽ എംഎൽഎ അധ്യക്ഷത വഹിക്കും. പി.എസ്. സുപാൽ എംഎൽഎ കർഷകരെ ആദരിക്കും. കിസാൻസഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. വസന്തകുമാർ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളും കർഷകരും എന്ന വിഷയം അവതരിപ്പിക്കും.
നാളെ രാവിലെ 9.30 ന് കാർഷിക സംസ്കൃതി എന്ന പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.