ഗുരുധര്‍മപ്രചാരണ സംഘം ഗാന്ധിസേവാ പുരസ്കാരം ബി. മോഹനന് സമ്മാനിച്ചു
1458862
Friday, October 4, 2024 5:40 AM IST
പത്തനാപുരം: ഗുരുധര്‍മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗാന്ധി സേവാ പുരസ്കാരം പത്തനാപുരം ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മോഹനന് നല്കി.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ഗാന്ധിജയന്തി സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണാനന്ദ പുരസ്കാരം സമര്‍പ്പിച്ചു. നിരാലംബര്‍ക്കായി നിസ്വാര്‍ഥനായി പ്രവര്‍ത്തിക്കുന്നതിലൂടെ പ്രാര്ഥനാപൂര്ണമായ ജീവിതമാണ് മോഹനന് നയിക്കുന്നതെന്ന് സ്വാമി കൃഷ്ണാനന്ദ പറഞ്ഞു.
ഗുരുധര്‍മ പ്രചാരണ സംഘം ചെയര്മാന് എഴുകോണ്‍ രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്, ചെയര്‍പേഴ്സണ്‍ ഷാഹിദ കമാല്‍, സാഹിത്യകാരന് എഴുകോണ്‍ സന്തോഷ്,
സംഘം സെക്രട്ടറി ബി. സ്വാമിനാഥന്, വര്‍ക്കല മോഹന്‍ദാസ്, പാത്തല രാഘവന്, വനിതാ വിഭാഗം കണ്‍വീനര്‍ ശാന്തിനി കുമാരന്, ഉണ്ണി പുത്തൂര്‍, ക്ലാപ്പന സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.