ഓച്ചിറ കാളകെട്ട് ഉത്സവം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
1459072
Saturday, October 5, 2024 6:12 AM IST
കൊല്ലം: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍12 ന് നടക്കുന്ന കാളകെട്ട് ഉത്സവ മുന്നൊരുക്കങ്ങള്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേർന്നു. കൊല്ലം സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര അധ്യക്ഷത വഹിച്ചു.
സുരക്ഷിതമായി ഉത്സവം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഉത്സവ ഭാഗമായ കെട്ടുരുപ്പടിയോടൊപ്പം ഡിജെ പാര്‍ട്ടി, പ്രോപ് എന്നിവ കര്‍ശനമായി ഒഴിവാക്കും.
ഓരോ ഉരുപ്പടിയോടൊപ്പവും അഗ്നിശമനോപാധികള്‍, ഇന്‍ഷുറന്‍സ്, ഐഡി കാര്‍ഡ്, സിസിടിവി എന്നിവ ഉണ്ടായിരിക്കണം. കെട്ടുരുപ്പടികള്‍ എല്ലാം കൃത്യ സമയത്ത് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേരണം. ദേശീയപാതയിലെ അപകടകരമായ നിര്‍മിതികള്‍ ഒഴിവാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി എന്‍എച്ച്. വിശ്വസമുദ്ര എന്നിവയ്ക്ക് ചുമതല നല്കി.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതായി ഉറപ്പാക്കുന്നതിന് ഓച്ചിറ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ക്ഷേത്രഭരണ സമിതി ഭാരവാഹികള്‍, കാളകെട്ട് സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.