മാലിന്യമുക്ത കാന്പയിനുമായി പുനലൂരിൽ റാലി നടത്തി
1458604
Thursday, October 3, 2024 4:20 AM IST
പുനലൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ മുന്നോടിയായി പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ ടിബി ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി നഗരസഭാ അധ്യക്ഷ കെ. പുഷ്പലത ഉദ്ഘാടനം ചെയ്തു.
ഉപാധ്യക്ഷൻ രഞ്ജിത്ത് രാധാകൃഷ്ണൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വസന്ത രഞ്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷൻ ബിനോയ് രാജൻ അധ്യക്ഷനായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ പിള്ള, അഡ്വ. പി. എ. അനസ്, മുൻ ചെയർപേഴ്സൺ നിമ്മി അബ്രഹാം, മുൻ വൈസ് ചെയർമാൻ ഡി. ദിനേശൻ, കൗൺസിലർമാരായ അരവിന്ദാക്ഷൻ, അജി ആന്റണി, റഷീദ് കുട്ടി, ശ്രീജ പ്രസാദ്, ജ്യോതി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്കൂൾ വിദ്യാർഥികൾ ഫ്ലാഷ് മോബ് നടത്തി. നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും അധ്യാപകരും നേതൃത്വം നൽകി. റാലി പട്ടണം ചുറ്റി നഗരസഭാ ഓഫീസിൽ സമാപിച്ചു.
നഗരസഭ നടപ്പിലാക്കുന്ന വിവിധ ശുചിത്വ മാലിന്യ പരിപാടികളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ചെയർപേഴ്സൺ കെ. പുഷ്പലത അഭ്യർഥിച്ചു.