വയനാടിന് ഒരു കൈത്താങ്ങ് കൊല്ലം രൂപതയുടെ സഹായം കൈമാറി
1459059
Saturday, October 5, 2024 6:03 AM IST
കൊല്ലം: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കെസിബിസി മെത്രാൻ സമിതിയുടെ തീരുമാനപ്രകാരം നിർമിച്ചു നൽകുന്ന 100 ഭവന നിർമാണ പദ്ധതിക്ക് കൊല്ലം രൂപത സമാഹരിച്ച തുകയായ 2,51,0000 രൂപയുടെ ചെക്ക് കൊല്ലം ബിഷപ് റവ. ഡോ. പോൾ ആന്റണി മുല്ലശേരിയും, ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ. സൈജു സൈമണും ചേർന്ന് കേരള സോഷ്യൽ സർവീസ് സൊസൈറ്റി ഫോറത്തിനു വേണ്ടി ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി.
ചടങ്ങിൽ ക്യുഎസ്എസ് ട്രഷറർ ഫാ. ജോളി എബ്രഹാം, രൂപത ഫൈനാൻസ് ഓഫീസർ ഫാ. ടോമി കമാൻസ് എന്നിവർ പ്രസംഗിച്ചു. ക്യുഎസ്എസ്എസ് കമ്യൂണിറ്റി ഓർഗനൈസർമാർ, ഫിഷ് വെൻഡിംഗ് സഹോദരങ്ങൾ, സോഷ്യൽ വർക്ക് വിദ്യാർഥികൾ, ക്യൂഎസ്എസ്എസ് സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.