നവരാത്രി ഉത്സവം ആരംഭിച്ചു
1459063
Saturday, October 5, 2024 6:03 AM IST
കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തില്‍ നവരാത്രി ഉല്‍സവത്തിന് അഷ്ടദ്രവ്യഗണപതിഹോമത്തോടെ തുടക്കമായി.
വിദ്യാര്‍ഥികള്‍ക്ക് സാരസ്വത മന്ത്ര പുഷ്പാഞ്ജലി, നവദ്രവ്യാഭിഷേകം, ഔഷധകഷായ വിതരണം എന്നിവ നടക്കും. വൈകുന്നേരം നവാവരണ സംഗീതാര്‍ച്ചന, നൃത്തനൃത്യങ്ങള്‍, സൗന്ദര്യലഹരി പാരായണം, ദേവീമാഹാത്മ്യ പാരായണം, ലളിതാ സഹസ്രനാമ പാരായണം എന്നിവ ഉണ്ടാകും.
എല്ലാ ദിവസവും അന്നദാനം, പ്രസാദവിതരണം നടക്കും. 10 നു കുമാരീപൂജ, ശോഭായാത്ര, പൂജവയ്പ്.
12 ന് സമൂഹസാര സ്വതയജ്ഞം. 13 ന് രാവിലെ പൂജയെടുപ്പ്, സരസ്വതീപൂജ, വിദ്യാരംഭം.
പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് സംഗീതാരാധന, നൃത്താരംഭം എന്നിവ നടക്കും.
ചിറ്റുമല ദുർഗാ ക്ഷേത്രത്തിൽ
കുണ്ടറ: കിഴക്കേ കല്ലട ചിറ്റുമല ദുർഗാ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. 13 ന് വിജയദശമി നാളിൽ വിദ്യാരംഭത്തോടെ നവരാത്രി ഉത്സവം സമാപിക്കും.
ഇന്ന് രാവിലെ എട്ടുമുതൽ ദേവി ഭാഗവത പാരായണം. രാത്രി 7.30 മുതൽ ഗാനാർച്ചന. നാളെ രാത്രി ഏഴുമുതൽ ഭക്തിഗാനമേള. ഏഴിന് രാത്രി ഏഴുമുതൽ രാഗസുധ. എട്ടിന് വൈകുന്നേരം ആറിന് ചുറ്റുവിളക്ക്, രാത്രി ഏഴുമുതൽ സംഗീത സദസ്.
ഒമ്പതിന് രാത്രി ഏഴുമുതൽ സംഗീത സദസ്. പത്തിന് രാത്രിഏഴു മുതൽ ഭക്തിഗാനമേള. 11ന് രാത്രി ഏഴു മുതൽ സംഗീത സദസ്. 12ന് രാത്രി ഏഴു മുതൽ ഭക്തിഗാനമേള. 13 ന് വിജയദശമി. രാവിലെ എട്ടു മുതൽ വിദ്യാരംഭം. വിദ്യാരംഭത്തിന് ക്ഷേത്രം മേൽശാന്തി ദേവീദാസ് ഭട്ടതിരി മുഖ്യകാർമികത്വം വഹിക്കും.
വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്നേഹോപഹാരങ്ങൾ നൽകും. കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂൾ, കാരുവേലിൽ സെന്റ്ജോൺസ് കിൻഡർ ഗാർട്ടൻ സ്കൂൾ എന്നിവരാണ് സ്നേഹോപഹാരങ്ങൾ നൽകുന്നത്.