കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി
1458600
Thursday, October 3, 2024 4:20 AM IST
കുണ്ടറ: കോൺഗ്രസ് കുണ്ടറ മണ്ഡലം 38-ാം നമ്പർ ബൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം ഡിസിസി അംഗം കുണ്ടറ സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ്കോശി തോമസ് അധ്യക്ഷത വഹിച്ചു. കുണ്ടറ പഞ്ചായത്ത് അംഗം എസ്. സുരേഷ് കുമാർ ദേശ രക്ഷാ പ്രതിജ്ഞ ചൊല്ലി.
ബ്ലോക്ക് വൈസ്പ്രസിഡന്റ് ജി. അനിൽകുമാർ ഗാന്ധി ജയന്തി സന്ദേശം നൽകി. പി. രാജേന്ദ്രൻ നായർ, വാറൂർ. ജി. തങ്കച്ചൻ, മോഹൻ ഫിലിപ്പ്, വി. മാമ്മച്ചൻ, രാഹുൽ. എം.നായർ, കെ. രവീന്ദ്രൻ, അനന്ദവീട്ടിൽ. ജി. ബാലൻപിള്ള, പി. സതീശൻ, ബി. സുരേഷ് കുമാർഎന്നിവർ പ്രസംഗിച്ചു.