വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു
1458707
Friday, October 4, 2024 12:03 AM IST
കൊട്ടാരക്കര: വാഹനങ്ങൾ കൂട്ടിയിയിടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കോട്ടാത്തല കല്ലുലുവിളതാഴതിൽ വീട്ടിൽ താമസിച്ചു വരുന്ന പടിഞ്ഞാറെ കല്ലട മൂലശേരി പൊന്നമ്മയുടെ മകൻ അനിൽകുമാർ (57) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസിടിച്ചാണ് അപകടമുണ്ടായത്.
അനിൽകുമാർ തൽക്ഷണം മരിച്ചു. ദേവസ്വം ബോർഡിൽ നിന്നും അടുത്തിടെയാണ് വിരമിച്ചത്. ഭാര്യ ഹരിത. സ്വകാര്യ ബസ് അമിതവേഗത്തിലായിരുന്നെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. കോട്ടാത്തല തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവിടെ ഇത് മൂന്നാമത്തെ അപകടമാണ് സ്വകാര്യ ബസുകൾ സൃഷ്ടിച്ചിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.