ഗാന്ധി സ്മൃതി സംഗമം നടത്തി
1459070
Saturday, October 5, 2024 6:12 AM IST
കുണ്ടറ: ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും കിഴക്കേ കല്ലട, ചിറ്റുമല മണ്ഡലം കമ്മിറ്റികളുടേയും സംയുക്താഭിമുഖ്യത്തിൽ കിഴക്കേ കല്ലടയിൽസ്മൃതി യാത്രയും സ്മൃതി സംഗമവും നടത്തി.
ചിറ്റുമല ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച സ്മൃതി യാത്ര കെപിസിസി നിർവാഹക സമിതി അംഗം ശശികുമാരൻ നായർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കിഴക്കേ കല്ലട മൂന്നു മുക്ക് ഗുരു മന്ദിരത്തിന് സമീപം നടന്ന സ്മൃതി സംഗമത്തിൽ ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എംഎൽഎ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിയിൽ നിന്ന് സ്വർണമെഡൽ നേടിയ ഡോ. നീതുമറിയം അലക്സ്, സംസ്ഥാന വിദ്യാർഥി കർഷക അവാർഡ് നേടിയ ആദിത്യൻ, എംബിബിഎസ് പാസായ അർജുൻ, സാനു, എംഎ വേദാന്തം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഹല്യ വിനോദ് എന്നിവരെ ആദരിച്ചു.
കെപിസിസി മുൻ നിർവാഹക സമിതി അംഗം കല്ലട രമേശ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, ദിനേശ് ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രൻ കല്ലട, കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്യേത്ത്, ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ്, കല്ലട വിജയൻ, ജയശ്രീ രമണൻ,
ഗോപാലകൃഷ്ണപിള്ള, തുണ്ടിൽ നൗഷാദ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി, മെമ്പർമാരായ ശ്രീരാഗ്, ഉമാദേവിയമ്മ, മായാദേവിയമ്മ, ഷാജി മുട്ടം, വിജയമ്മ, സ്റ്റീഫൻ പുത്തേഴം, നകുലരാജൻ, സൈമൺ വർഗീസ്, നിസാർ, ഗോപൻ, വർഗീസ് തരകൻ, കോശി അലക്സ്,മണി വൃന്ദാവൻ, ജോസ്, പ്രകാശ്, ജോൺസൺ, ശരത്, സിന്ധുപ്രസാദ് എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളി: മഹാത്മഗാന്ധിയുടെ ജന്മദിനത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു.
ഗാന്ധിഭവൻ ചെയർ പേഴ്സണും കേരള വനിതാ കമ്മീഷൻ മുൻ അംഗവുമായ ഡോ. ഷാഹിദാ കമാൽ ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം കേഡറ്റുകളും അധ്യാപകരും ഗാന്ധിസ്മൃതിയിൽ പങ്കെടുത്തു.
വീൽചെയർ ഉൾപ്പടെ നിരവധി സ്നേഹ സമ്മാനങ്ങളുമായിട്ടാണ് കുട്ടികൾ ഗാന്ധി ജയന്തിദിനത്തിൽ സ്നേഹാശ്രമത്തിലെത്തിയത്.
അധ്യാപകരായ ഡോ. എ.എസ്. ഷീജയും മാളവികയും ഗാന്ധിജിയുടെ ആശയങ്ങളുടേയും ദർശനങ്ങളുടേയും ഇന്നത്തെ പ്രസക്തി വിശദീകരിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, ആഡിറ്റർ കെ.എം. രാജേന്ദ്രകുമാർ, പിആർഒ ഡോ. രവിരാജ്, കൺവീനർ ബി. സുനിൽകുമാർ, ജി.രാമചന്ദ്രൻപിള്ള എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.
കൊല്ലം: സിറ്റിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ സ്കൂളുകളെ ഉൾപ്പെടുത്തി ഗാന്ധി ജയന്തി ദിനത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. പോലീസ് ലൈബ്രറിയുടേയും കൊല്ലം സിറ്റി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടേയും നേതൃത്വത്തിൽ ഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നീ വിഷയങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. ചാത്തന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
പോലീസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ സമ്മാനദാനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ എസ്. സുനീഷ് കുമാറിനെ ചടങ്ങിൽ ആദരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് ജെ.എസ്. നെരൂദ അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി എൻ. ജിജി മുഖ്യ പ്രഭാഷണം നടത്തി. നസീർ, ഒ.രാജേഷ്, കോഡിനേറ്റർ ഷഹീർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. റഷീദ്, രാജശ്രീ, അപ്പു, സക്കീർ, കണ്ണൻ, ലൈബ്രറി കൗൺസിലർമാരായ ഉണ്ണിരാജ, ബൈജു, പി. രാജേന്ദ്രൻ, ബിജോയി സുജിൻ, ജ്യോതിഷ്, ബിനു തുടങ്ങിയവർ പങ്കെടുത്തു.
പാരിപ്പള്ളി: പാരിപ്പള്ളി കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജി ആഘോഷം കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അധ്യക്ഷനായിരുന്നു.
ബിജു പാരിപ്പള്ളി, പാരിപ്പള്ളി വിനോദ്, എം.എ. സത്താർ, അനിൽ മണലുവിള, ബിനു വിജയൻ, അനിൽ അക്കാദമി, റഹിം നെട്ടയം, ജലജ കുമാരി, മുക്കട മുരളി, ചാമവിള അനിൽ, ഷീബ രാജു, രവീന്ദ്രകുറുപ്പ്, രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂർ: ചാത്തന്നൂർ എസ്എൻ കോളജിലെ സ്നേഹാരാമം പദ്ധതി പ്രദേശത്ത് ശുചിത്വ യജ്ഞത്തിന് തുടക്കം ക്കുറിച്ചു. ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് സജില ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ടി.ആർ. ദീപു,അമ്പിളി, ശ്രീലേഖ, ഷിനി, ബിനു, ബിജു, ഷീജ ദാസ്, ശാരിക, ഷീല തുടങ്ങിയവർ നേതൃത്വം നൽകി. ഒരാഴ്ച നീളുന്ന ശുചിത്വയജ്ഞമാണ് നടക്കുന്നത്.
ചാത്തന്നൂർ: ഉളിയനാട് കെ.പി. ഗോപാലൻ ഗ്രന്ഥശാലയിൽ ഗാന്ധി ജയന്തി ആഘോഷവും ക്വിസ് മത്സരവും ദേശഭക്തിഗാന മത്സരവും നടന്നു. ഗ്രന്ഥശാല അങ്കണത്തിൽ പ്രസിഡന്റ് പി. ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചിറക്കര പഞ്ചായത്ത് മുൻപ്രസിഡന്റ് ടി.ആർ. ദീപു ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിജയകൃഷ്ണൻ നായർ, ബിജു, ആർ. ബിജു, സുനിൽ, ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനദാനവും പായസ സദ്യയും നടന്നു.