വ്യാപാരികൾ ജീവകാരുണ്യ മേഖലയിൽ അനുകരണീയ മാതൃക: മന്ത്രി
1458859
Friday, October 4, 2024 5:40 AM IST
കൊല്ലം: സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങളിൽ മറ്റാരേക്കാളും ഏറ്റവും ശക്തമായ സാന്നിധ്യമായി വ്യാപാരി സമൂഹം മാറുന്നത് മറ്റ് സംഘടനകൾക്ക് അനുകരണീയമായ മാതൃകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ എട്ടാം ഘട്ട കുടുംബ സഹായ വിതരണസമ്മേളനം നെടുമൺകാവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിലും, കോവിഡ്, പ്രളയ കാലത്തും മറ്റും ഈ കാരുണ്യ സാന്നിധ്യം നാം കണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മരിച്ച അഞ്ച് വ്യാപാരികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതമുള്ള കുടുംബ സഹായ വിതരണം കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറി ജോജോ കെ .ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ എസ്. കബീർ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ,
ജില്ലാ വൈസ്. പ്രസിഡന്റുമാരായ എം.എം. ഇസ്മായിൽ, ആർ. വിജയൻ പിള്ള, ജില്ലാ സെക്രട്ടറി നവാസ് പുത്തൻവീട്, ഡി. മാമച്ചൻ, എസ്. സാദിഖ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, ടി.എസ്. ഓമനക്കുട്ടൻ പിള്ള, ആർ. സുനിതകുമാരി, ജി. തിലകൻ എന്നിവർ പ്രസംഗിച്ചു.