ഗാന്ധിജയന്തി ദിനാചരണം; ലഹരി വിരുദ്ധ റാലി നടത്തി
1458304
Wednesday, October 2, 2024 6:11 AM IST
കുണ്ടറ: നമ്മുടെ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ ചെറുക്കാനുള്ള ലക്ഷ്യത്തോടെ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിന്റെയും ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന് മുന്നോടിയായിലഹരി വിരുദ്ധ റാലി നടത്തി.
കിഴക്കേകല്ലട സബ് ഇൻസ്പെക്ടർ ബിജു ആചാരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. വലിയവിള ട്രസ്റ്റ് സെക്രട്ടറി സ്മിത രാജൻ അധ്യക്ഷത വഹിച്ചു. വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് ലഹരി വിരുദ്ധ സന്ദേശം നൽകി. കിഴക്കേകല്ലട സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാദേവി മോഹൻ, പ്രിൻസിപ്പൽ സുമി ജി.ഉണ്ണി, വൈസ്.പ്രിൻസിപ്പൽ ഷീജ മധു തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിശ്ചല ദൃശ്യങ്ങളും ഫ്ലാഷ് മോബ്കളും മറ്റ് കലാപരിപാടികളും വിവിധ ഹൗസുകളിലെവിദ്യാർഥികൾ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ റാലിയിൽ അണിനിരന്നു.