മീറ്റ് ദ ടാലെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു
1459060
Saturday, October 5, 2024 6:03 AM IST
കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളജിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി മാസം തോറും നടത്തുന്ന 'മീറ്റ് ദ ടാലന്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് നേപ്പിൾസ് ഫെഡറിക്കോയിലെ ഗവേഷകൻ ഡോ. അജിത് അശോകൻ വിദ്യാർഥികളുമായി സംവദിച്ചു.
ബോട്ടണി വിഭാഗം മേധാവി ഡോ. ഷൈജു അധ്യക്ഷത വഹിച്ചു. ഡോ. സിനിലാൽ, ഡോ. സിസ്റ്റർ സോഫിയ, ഡോ. എം.ജെ. ദീപ്തിമോൾ ഡോ. ഡിന്റു, ഡോ. രശ്മി, ബേബി, സ്വാതി, ഡോ. രേഷ്മ രാജു, രേഷ്മ ബെൻസൺ, സായൂജ്യ, അലൻ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.