പേരയത്ത് ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ നടത്തി
1459064
Saturday, October 5, 2024 6:03 AM IST
കുണ്ടറ: പേരയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരയം എൻഎസ്എസ് കോളജ് ഓഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ ജനകീയ കൺവൻഷൻ നടത്തി. പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, ജില്ലാ പഞ്ചായത്തംഗം സി. ബാൾഡുവിൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി .രാജേഷ്, കാഞ്ഞിരകോട് ഫെറോന ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അരുൺ അലക്സ്, സ്ഥിരം സമിതി അധ്യക്ഷരായ ബി. സ്റ്റാഫോര്ഡ്, എൻ. ഷേർളി, ലത ബിജു,
പഞ്ചായത്ത് അംഗങ്ങളായ ആലിസ് ഷാജി, ബിനോയ് ജോർജ്, പി. രമേശ് കുമാർ, രജിത, വിനോദ് പാപ്പച്ചൻ, ബി. സുരേഷ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സോണി വി പള്ളത്ത്, ആനി ബെഞ്ചമിൻ, ആർഎസ്പി ജില്ലാ കമ്മിറ്റിയംഗം ഷാജി പേരയം, കേരള കോൺഗ്രസ് -ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി. ബാബു, എൻഎസ്എസ് കരയോഗം സെക്രട്ടറി ബി. രാജേന്ദ്രൻ പിള്ള, ഗിരിവർഗ വേടർ മഹാസഭ സംസ്ഥാന കമ്മിറ്റിയംഗം പി.കെ. രവി എന്നിവർ പ്രസംഗിച്ചു.
പോലീസ് എക്സൈസ് വകുപ്പുകളുടെ സഹായത്തോടെ വാർഡു തലത്തിലെ കുടുംബ യൂണിറ്റുകൾവരെ ലഹരി വിരുദ്ധ ജാഗ്രത സമിതി പ്രവർത്തനം വ്യാപിപ്പിക്കും. ബോധവൽക്കരണ ക്ലാസുകൾ വിമുക്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. രാഷ്ട്രീയകക്ഷികൾ, മത സാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബുകൾ, യുവജന സംഘടനകൾ എന്നിവയെ യോജിപ്പിച്ചാണ് പ്രവർത്തിക്കുന്നതെന്ന്്് അഡ്വ.അനീഷ് പടപ്പക്കര പറഞ്ഞു.