ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ നടത്തി
1458605
Thursday, October 3, 2024 4:20 AM IST
കൊല്ലം: ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റേയും സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയറിന്റേയും (എസ്എപിസി) ആഭിമുഖ്യത്തില്‍ വാക്കത്തോണ്‍ കൊല്ലം ടൗണില്‍ നടത്തി.
ചിന്നക്കട ജംഗ്ഷന് പുളിമൂട്ടില്‍ ടികെഎം ട്രസ്റ്റ് ചെയര്മാന് ഷഹല്‍ ഹസന് മുസലിയാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രഭാഷണം നടത്തി.
ആശ്രാമം മൈതാനത്ത് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മകളെ പരിപോഷിപ്പിക്കാനാണ് ദിനാചരണം നടത്തുന്നതെന്ന് സെമിനാറില്‍ വിഷയാവതരണം നടത്തിയ ആല്‍ഫാ ചെയര്മാന് കെ.എം. നൂര്‍ദീന്‍ പറഞ്ഞു.
സ്റ്റുഡന്റ്സ് അസോസിയേഷന് ഓഫ് പാലിയേറ്റീവ് കെയര്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ വിജിന് വില്സന്, ജോബി, ഡോ. നിഷ തോമസ്, ഗീതാകുമാരി, വിദ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വയനാട്ടിൽ 10 ന് കൂട്ടനടത്തം അവസാനിക്കും.