ലഹരി വിരുദ്ധ റാലി നടത്തി
1459069
Saturday, October 5, 2024 6:12 AM IST
കുണ്ടറ: കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റേയും കിഴക്കേ കല്ലട പോലീസ് സ്റ്റേഷന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. സിവികെഎം സ്കൂളിലെ റേയ്ഞ്ചർ റോവർ, എസ്പിസി വിഭാഗത്തിലെ കുട്ടികൾ, കിഴക്കേ കല്ലട പികെജെഎം സ്കൂളിലെ കുട്ടികൾഎന്നിവരും റാലിയുടെ ഭാഗമായി.
ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ജാഗ്രത ജ്യോതി, ദേശ ഭക്തി ഗാനങ്ങൾ, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തി. എൻഎസ്എസ് വോളന്റിയർമാർ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഗ്രത ജ്യോതിയിൽ നാട്ടുകാരും പങ്കുചേർന്നു.
റാലിയിൽ പങ്കെടുത്തവർക്ക് സിവികെഎം എൻഎസ്എസ് യൂണിറ്റ്, കല്ലട പോലീസ്, വ്യാപാരി വ്യവസായി കൂട്ടായ്മ, കിക്കീസ് സൂപ്പർ മാർക്കറ്റ്, ഐക്കര ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ സ്ഥാപനങ്ങളും റാലിയിൽ ലഘുഭക്ഷണം വിതരണം ചെയ്തു.
പരിപാടിയിൽ കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, ദിലീപ് കുമാർ എന്നിവരും, വാർഡ് മെമ്പർമാരായ എ. സുനിൽ കുമാർ, ശ്രുതി, പിടിഎ പ്രസിഡന്റ്അജീഷ് കുമാർ, പ്രിൻസിപ്പൽ വി. ലക്ഷ്മി, പ്രോഗ്രാം ഓഫീസർ ബി. ജയപ്രസാദ്, ബിനിആനന്ദ്, ജൂലി വർഗീസ്, ടോണി കുര്യ, സേതുലക്ഷ്മി, സി.ഒ .മാത്യു, ഗിരീഷ് കമാർ തുടങ്ങിയവർ പ്രസംഗിച്ചു.