കൊ​ല്ലം: ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​റാ​യ ഡോ.​എ. അ​നി​ത കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ആ​യി ചു​മ​ത​ല​യേ​റ്റു.

1996- ല്‍ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഏ​ഴി​ക്ക​ര സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ആ​യി​രി​ക്കെ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് എം​ബി​ബി​എ​സ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ നി​ന്ന് എം​പി​എ​ച്ച് നേ​ടി​യി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി​നി​യാ​ണ്.