വാര്‍ഡ് ഡീലിമിറ്റേഷന്‍ സൂക്ഷ്മതയോടെ നടത്തേണ്ട പ്രവര്‍ത്തനം -ജില്ലാ കളക്ടര്‍
1458857
Friday, October 4, 2024 5:40 AM IST
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഡി ലിമിറ്റേഷന്‍ (അതിര്‍ത്തി നിര്‍ണയം) നടത്തി
നവംബര്‍ അഞ്ചിനകം ജില്ലയുടെ മുഴുവന്‍ ഡി ലിമിറ്റേഷന്‍ പ്രൊപ്പോസലുകളും സംസ്ഥാന കമ്മിഷന് മുന്‍പാകെ ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന ട്രെയിനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് തലത്തില്‍ തയാറാക്കുന്ന കരട് പട്ടിക ജില്ലാ തല കമ്മിറ്റിയുടെ അംഗീകാരത്തോടെ സംസ്ഥാന ഇലക്ഷന് കമ്മീഷണര്‍ ചെയര്‍മാനും നാലു സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അംഗങ്ങളുമായ സംസ്ഥാന തല ഡി ലിമിറ്റേഷന്‍ കമ്മിഷന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കണം. മൂന്ന്,നാല്,അഞ്ച് തീയതികളില്‍ ആണ് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കുള്ള പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ 68 പഞ്ചായത്ത്,11 ബ്ലോക്ക്, ഒരു ജില്ലാപഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, ഒരു കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ഉള്ള 1420 വാര്‍ഡുകളില്‍ ആണ് പുനഃക്രമീകരണം നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ സാജു, ട്രെയിനർമാർ, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.