കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിണറായി കൊള്ളസംഘമാക്കി മാറ്റി: ബിജെപി
1459066
Saturday, October 5, 2024 6:03 AM IST
കൊല്ലം: കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയെ പിണറായി വിജയന് കൊള്ളസംഘമാക്കി മാറ്റിയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാഫിയ-സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, തീവ്രവാദ സംഘങ്ങളുടെ താവളമായി സിപിഎം മാറിക്കഴിഞ്ഞിരിക്കുന്നു. സ്വര്‍ണക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും മാഫിയ പ്രവര്‍ത്തനങ്ങളുമാണ് പിണറായി ഭരണത്തില്‍ നടക്കുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. വയയ്ക്കല്‍ സോമന്, എസ്. പ്രശാന്ത്, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്പില് ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.