പത്തനാപുരത്ത് പുലി സാന്നിധ്യം : വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി
1458597
Thursday, October 3, 2024 4:20 AM IST
പത്തനാപുരം: പത്തനാപുരത്ത് വനത്തോട് ചേർന്നുള്ള കശുവണ്ടി എസ്റ്റേറ്റിനുള്ളില്‍ പുലികളുടെ സാന്നിധ്യം. കഴിഞ്ഞദിവസം വൈകുന്നേരമാണ് പത്തനാപുരത്ത് പിറവന്തൂർ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ചിതൽ വെട്ടി എസ്റ്റേറ്റിനുള്ളില്‍ പുലികളെ കണ്ടത്.
കശുമാവിൻ തോട്ടത്തിൽ എത്തിയ പ്രദേശവാസികളാണ് ദൂരെയായി പാറക്കെട്ടുകൾക്ക് മുകൾഭാഗത്ത് പുലിയെ കണ്ടത്. ഉടനേ ഇവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് മേഖലയിൽ ഉദ്യോഗസ്ഥർ നിരീക്ഷണം ആരംഭിച്ചു.
അഞ്ചൽ ആർആർടി സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ ഭാഗത്ത് വനം വകുപ്പ് ജനങ്ങൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.