ബിഎംജി ഹൈസ്കൂളിൽ ലഹരി വിരുദ്ധ കലാജാഥ നടത്തി
1458599
Thursday, October 3, 2024 4:20 AM IST
കുളത്തൂപ്പുഴ: ബിഎംജി ഹൈസ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷവും ലഹരി വിരുദ്ധ കലാജാഥയും സബ് ഇൻസ്പെക്ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ഷാജുമോൻ മാലിന്യമുക്ത കേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് ഷൈജു ഷാഹുൽ അധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. മാത്യു ചരിവുകാലായിൽ മുഖ്യപ്രഭാഷണം നടത്തി.
പിടിഎ വൈസ് പ്രസിഡന്റ് സാനു ജോർജ്, പിടിഎ അംഗങ്ങളായ എ.എസ്. നിസാം, രാജു, സ്റ്റാഫ് സെക്രട്ടറി രാജു എന്നിവർ പ്രസംഗിച്ചു. എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി, ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകളിലെ പ്രതിഭകൾ പങ്കെടുത്തു.
സിപിഓമാരായ അനീഷ്, ആലിഫ്ഖാൻ അധ്യാപകരായ സുജ, ലീനാമോൾ, റോജി വർഗീസ്, ജോസ്മോൻ, പി.എ. ലിജി, എം. റാണി, ജീന ജയിംസ്, ജിൻസി ജോസഫ്, റോസ് ജോർജ്, അനിതാ തോമസ് അനധ്യാപകരായ റോബർട്ട്, സജി എന്നിവർ നേതൃത്വം നൽകി. കുട്ടികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു.