എൻഎസ്എസ് കരയോഗം വയോജന ദിനാഘോഷം നടത്തി
1458303
Wednesday, October 2, 2024 6:11 AM IST
പാരിപ്പള്ളി : കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗത്തിന്റെനേതൃത്വത്തിൽ വയോജന ദിനംആഘോഷിച്ചു. 70 വയസ് കഴിഞ്ഞ കരയോഗത്തിലെ 56 അംഗങ്ങൾക്ക് ആദരവ് നൽകി.ആഘോഷ പരിപാടി ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു
യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, താലൂക്ക് ഭരണസമിതി അംഗം വിജയൻപിള്ള, കരയോഗം സെക്രട്ടറി കെ.അനിൽകുമാർ, വനിതാ സമാജം താലൂക്ക് പ്രസിഡന്റ് ബി.ആർ സുജ, ട്രഷറർ എസ്. ജലജകുമാരി, ഇലക്ട്രോ മെമ്പർ അഡ്വ .ഇളംകുളം ജയ ഗോപാൽ, വൈസ് പ്രസിഡന്റ് മധുസൂദനൻ,
കരയോഗം വനിതാ സമാജം പ്രസിഡന്റ് ് മിനി കൃഷ്ണൻ, സെക്രട്ടറി ആർ .വൃന്ദ, ബാല സമാജം പ്രസിഡന്റ് ആദിത്യ എം .കൃഷ്ണൻ, സെക്രട്ടറി രോഹിത്, കരയോഗം ട്രഷറർ പ്രസന്നകുമാർ, ജോ .സെക്രട്ടറി ജയചന്ദ്ര ബാബു എന്നിവർ പ്രസംഗിച്ചു.