ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരതിൽ ഉൾപ്പെടുത്തണം: കൊടിക്കുന്നിൽ
1458861
Friday, October 4, 2024 5:40 AM IST
കൊട്ടാരക്കര: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ശാസ്താംകോട്ടയും കൊട്ടാരക്കരയും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അഭ്യർഥിച്ചു.
കണക്റ്റിവിറ്റി വർധിപ്പിക്കാനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതികൾ ലഭ്യമാക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പ്രാദേശിക വ്യവസായങ്ങളേയും ബിസിനസുകളേ യും പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.
കൊട്ടാരക്കര റെയിൽവേ സ്റ്റേഷനെ അടുത്ത സാമ്പത്തിക വർഷത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മധുര ഡിവിഷണൽ റെയിൽവേ മാനേജർ ശരത് ശ്രീവാസ്തവ അറിയിച്ചു. അഞ്ച് കോടി ചെലവഴിച്ച് കൊട്ടാരക്കര റെയിൽവേ സ്റ്റേഷന്റെ നിലവാരം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.