ചാത്തന്നൂരിൽ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തും: തൊടിയൂർ രാമചന്ദ്രൻ
1458602
Thursday, October 3, 2024 4:20 AM IST
ചാത്തന്നൂർ: ചാത്തന്നൂരിൽ കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്തി പ്രതാപ കാലഘട്ടം വീണ്ടെടുക്കുമെന്ന് കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ.
മുഴുവൻ വാർഡ് കമ്മിറ്റികളും ഒക്ടോബർ 15നകം പുനഃസംഘടിപ്പിക്കുമെന്നും കെപിസിസി മിഷൻ 2025 ന്റെ ആദ്യ ചുവട് വയ്പ് ചാത്തന്നൂരിൽ പൂർത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗം നെഹ്റു ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം നെടുങ്ങോലം രഘു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ അഡ്വ.ആർ. ഹരിലാൽ, ചിറക്കട നിസാർ, ചെങ്കുളം ബി. ബിനോയി,
സുഗതൻ പറമ്പിൽ, ജി. രാധാകൃഷ്ണൻ, ജി. സന്തോഷ് കുമാർ, ശശാങ്കൻ ഉണ്ണിത്താൻ, കൊച്ചലുംമൂട് സാബു, ജി. പത്മപാദൻ, ഉളിയനാട് ജയൻ, ചിറക്കര പ്രകാശ്, കൊട്ടറ വാസുദേവൻ പിള്ള, വിബിൻ റോയി, ജി. തുളസീധരൻ, ബിൻസി വിനോദ്, എസ്.വി. ശാർങ്ങദാസ്, സി.വൈ. റോയി തുടങ്ങിയവർ പ്രസംഗിച്ചു.