സമുദ്രതീരം കൂട്ടുകുടുംബത്തിൽ വയോജന ദിനാചരണം
1458860
Friday, October 4, 2024 5:40 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ലോകവയോജന ദിനാചരണം സംഘടിപ്പിച്ചു.
ചാത്തന്നൂർ ജിഎച്ച്എസ് സ്കൂൾ ജെആർസി യുണിറ്റ് വിദ്യാർഥികളും അധ്യാപകരും പിടിഎ അംഗങ്ങളും സമുദ്രതീരം കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാരെ സന്ദർശിച്ച് ഭക്ഷ്യവസ്തുക്കൾ കൈമാറിു. അധ്യാപകരായ പ്രദീപ്, അനുജ, അശ്വതി, ഓഫീസ് സ്റ്റാഫ് ഗിരിജ, എസ്എംസി വൈസ് ചെയർമാൻ എസ് .സേതുലാൽ പ,ിടിഎ അംഗം ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി.
കവി ശ്രീകുമാർ പ്ലാക്കാട് വയോജന ദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു . സമുദ്രതീരം കൂട്ടുകുടുംബാംഗം ഡോ.ആർ .ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പുഷ്കിൻലാൽ, സമുദ്രതീരം ചെയർമാൻ റൂവൽ സിംഗ് ,സമുദ്രതീരം പിആർഒ ശശിധരൻ പിള്ള , സമുദ്ര ലൈബ്രറി പ്രസിഡന്റ് രജീഷ് എന്നിവർ പ്രസംഗിച്ചു.