കൊട്ടാരക്കര : സോൾ ആർട്ട് ഇന്റർനാഷണൽ ഓർഗനൈസേഷന്റെ സ്കൂൾമിഷൻ ഉദ്ഘാടനം മൈലം എംജിഎം പബ്ലിക് സ്കൂളിൽ കൊട്ടാരക്കര മുൻസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ വനജാ രാജീവ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് പി.എ. സജിമോൻ അധ്യക്ഷത വഹിച്ചു. സോൾ ആർട്ട് മൈഡ് വിഷൻ ഇന്ത്യ ഡയറക്ടർ ഡോ. മുരളി മോഹൻ കൗൺസിലിംഗ് ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ജി. പ്രിയ, വൈസ് പ്രിൻസിപ്പൽ ജെസി വിനു, സി. അശ്വതി, മറിയം ജേക്കബ്. നിരഞ്ചൻ ജോഷി, ആൻഞ്ചന പ്രസാദ് എന്നിവർ പ്രസംഗിച്ചു.