സ്ഥി​രം ​കു​റ്റ​വാ​ളി​യെ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി
Saturday, July 6, 2024 6:06 AM IST
കൊ​ല്ലം : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥി​രം​കു​റ്റ​വാ​ളി​യെ കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​വി​ലാ​ക്കി.

പേ​രൂ​ർ, വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​ട്ട​ർ രാ​ജീ​വ് എ​ന്ന രാ​ജീ​വ് (32) ആ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​യ​ത്. 2017 മു​ത​ൽ ഇ​തു​വ​രെ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള 10 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

കൊ​ല​പാ​ത​ക​ശ്ര​മം, സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മം, ക​ഠി​ന​ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്ക​ൽ, വ്യ​ക്തി​ക​ൾ​ക്ക് നേ​രെ​യു​ള്ള കൈ​യേ​റ്റം, ക​വ​ർ​ച്ച എ​ന്നീ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.


ഇ​യാ​ളെ ക​രു​ത​ൽ ത​ട​വി​ൽ പാ​ർ​പ്പി​ക്കാ​നാ​യി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഈ ​വ​ർ​ഷം കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലേ​ക്ക് അ​യ​ക്കു​ന്ന പ​തി​നെ​ട്ടാ​മ​ത്തെ കു​റ്റ​വാ​ളി​യാ​ണ് രാ​ജീ​വ്.

ഇ​യാ​ൾ 2022 ലും ​കാ​പ്പാ ന​ട​പ​ടി​ക​ൾ നേ​രി​ട്ട​യാ​ളാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പാ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​ർ അ​റി​യി​ച്ചു.