വൈവിധ്യപദ്ധതി രൂപീകരണ ശില്പശാല നടത്തി
1451689
Sunday, September 8, 2024 6:58 AM IST
മാലോം: സമഗ്ര ശിക്ഷാ കേരളം ജില്ലാ പഞ്ചായത്തുമായി ചേർന്നു നടത്തുന്ന വൈവിധ്യ ജില്ലാതല തനതു പദ്ധതിയുടെ പ്രദേശം ദത്തെടുക്കൽ പ്രവർത്തന പദ്ധതി രൂപീകരണ ശില്പശാല ചിറ്റാരിക്കാൽ ബിആർസിയിലെ മാലോത്ത് കസബ ജിഎച്ച്എസ്എസിൽ ശില്പശാല വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.വി. പ്രമോദ് അധ്യക്ഷത വഹിച്ചു.
ജനമൈത്രി പോലീസ് പ്രതിനിധി കെ.വി. പ്രകാശൻ, റിസോഴ്സ് അധ്യാപകൻ കെ.സി. അനിൽകുമാർ, സോഷ്യൽ വർക്കർ സി. വിഷ്ണു, മുഖ്യാധ്യാപകരായ എം.ജി. ഷിജി, ഷൈനി മാത്യു, പ്രമോട്ടർ സി.പി. രതീഷ്, ആരോഗ്യപ്രവർത്തകരായ സജി പി. ജോസഫ്, എം.വി. സുരേഷ് ബാബു, അധ്യാപകൻ ജയിംസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി. പുഷ്പകരൻ പദ്ധതി വിശദീകരിച്ചു. ചിറ്റാരിക്കാൽ ബിപിസി വി.വി. സുബ്രഹ്മണ്യൻ സ്വാഗതവും എം.എച്ച്. അബ്ദുൾ സലാം നന്ദിയും പറഞ്ഞു.