വെ​ള്ള​രി​ക്കു​ണ്ടി​ൽ നി​ന്നെ​ത്തി, ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ലെ ആ​ദ്യ തീ​ർ​ഥാ​ട​ക​സം​ഘം
Friday, August 23, 2024 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ലെ​ത്തു​ന്ന ആ​ദ്യ തീ​ർ​ഥാ​ട​ക​സം​ഘ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് ചെ​റു​പു​ഷ്പം ഫൊ​റോ​ന ഇ​ട​വ​കാം​ഗ​ങ്ങ​ൾ.

പ്രാ​ർ​ഥി​ച്ചും ധ്യാ​നി​ച്ചും ഇ​ട​വ​ക​യി​ലെ 60ൽ ​പ​രം മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ ബ​സി​ലി​ക്കാ തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. തീ​ർ​ഥാ​ട​ന ബ​സി​ലി​ക്ക റെ​ക്ട​ർ​ റവ. ഡോ. ജോ​ർ​ജ് കാ​ഞ്ഞിര​ക്കാ​ട്ടും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും തീ​ർ​ഥാ​ട​ക​രെ പു​ഷ്പ​ങ്ങ​ൾ ന​ല്കി സ്വീ​ക​രി​ച്ചു.


വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ദിവ്യബ​ലി​യ​ർ​പ്പി​ച്ച് ദ​ണ്ഡ​വി​മോ​ച​ന പ്രാ​ർ​ഥ​ന​യും ന​ട​ത്തി. തു​ട​ർ​ന്ന് ആ​ല​ക്കോ​ട് മാ​താ​വി​ന്‍റെ പ​ള്ളി​യും പെ​രി​ങ്ങാ​ല യൂ​ദാ ത​ദേ​വൂ​സി​ന്‍റെ പ​ള്ളി​യും സ​ന്ദ​ർ​ശി​ച്ച് പ്രാ​ർ​ഥി​ച്ചു. സി​സ്റ്റ​ർ അ​നി​ത, ജെ​സി പ​ന​യ്ക്കാ​ത്തോ​ട്ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.