പ​ര​പ്പ​യി​ലെ മോ​ഷ​ണ​പ​ര​മ്പ​ര: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, August 22, 2024 1:49 AM IST
പ​ര​പ്പ: പ​ര​പ്പ​യി​ലെ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഓ​ഫീ​സി​ലും പ​ര​പ്പ​യി​ലെ മ​ല​ബാ​ർ ഹോ​ട്ട​ലി​ലും ക​ഴി​ഞ്ഞ​ദി​വ​സം മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ്. പ​ര​പ്പ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ത്തി​യ പ​ന​ത്ത​ടി പാ​ണ​ത്തൂ​ർ പ​ട്ടു​വം സ്വ​ദേ​ശി ര​തീ​ഷ് എ​ന്ന വ​ണ്ടി​ചോ​ർ ര​തീ​ഷ് (67) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബാ​ബു പെ​രി​ങ്ങേ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ ശ്രീ​ദാ​സ് പു​ത്തൂ​ർ, എ​സ്ഐ ജ​യ​രാ​ജ​ൻ, ഗ്രേ​ഡ് എ​സ്ഐ രാ​ജ​ൻ, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ, നൗ​ഷാ​ദ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​വ​ർ​ച്ച​ക്കേ​സി​ലെ പ്ര​തി​യാ​ണ് ര​തീ​ഷ്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്. പ്ര​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പ​ര​പ്പ ടൗ​ണി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്നു.