വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ കാ​ർ​ഷി​ക​ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: ജോ​സ് കെ.​മാ​ണി
Thursday, August 22, 2024 1:49 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചാ​ൽ മാ​ത്രം പോ​രാ, അ​വ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ നേ​തൃ​സം​ഗ​മ​വും പി.​വി.​മൈ​ക്കി​ൾ അ​നു​സ്മ​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക് മ​ണ്ഡ​ല​ത​ല അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ കീ​ഴ്ഘ​ട​ക​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി 60-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 60 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഉ​ന്ന​താ​ധി​കാ​രി സ​മി​തി അം​ഗം ജോ​യ്സ് പു​ത്ത​ൻ​പു​ര, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൈ​ക്കി​ൾ, ഡാ​നി​യ​ൽ ഡി​സൂ​സ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു തു​ളു​ശേ​രി, ഷി​നോ​ജ് ചാ​ക്കോ, ചാ​ക്കോ തെ​ന്നി​പ്ലാ​ക്ക​ൽ, ജോ​സ് കാ​ക്ക​കൂ​ട്ടു​ങ്ക​ൽ, ബാ​ബു നെ​ടി​യ​കാ​ല, ജോ​സ് ക​യ​ത്തി​ൻ​ക​ര, ഐ​ടി സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് മാ​ത്യു, ജോ​സ് ചെ​ന്ന​ക്കാ​ട്ടു​കു​ന്നേ​ൽ, ടോ​മി മ​ണി​യ​ൻ​തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു.