ഡി​റ്റ​ര്‍​ജ​ന്‍റ് നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, August 21, 2024 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​യ്‌​റോ​സ് കാ​ഞ്ഞ​ങ്ങാ​ട് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള്‍​പിം​ഗ്, സ്വാ​ശ്ര​യ സം​ഘാ​ങ്ങ​ള്‍​ക്ക് ഇ​ഡി​പി ട്രെ​യി​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഡി​റ്റ​ര്‍​ജ​ന്‍റ് നി​ര്‍​മാ​ണ പ​രി​ശീ​ല​നം ന​ട​ത്തി. അ​പ്പൊ​സ്‌​തോ​ല റാ​ണി പ​ള്ളി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി കോ​ള്‍​പിം​ഗ് ക​ണ്ണൂ​ര്‍ രൂ​പ​ത പ്ര​സി​ഡ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​യ്‌​റോ​സ് മേ​ഖ​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്‍​സി ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ്‌​റോ​സ് ഓ​ഫീ​സ് സെ​ക്ര​ട്ട​റി ജെ​സി റെ​ജി ക്ലാ​സ് ന​യി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി നി​ത ഗി​ല്‍​ബ​ര്‍​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ളി മൈ​ക്കി​ള്‍, ആ​ന്‍ മ​രി​യ, റോ​യ് ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. വി​വി​ധ യു​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി 40 പേ​ര്‍ പ​ങ്കെ​ടു​ത്തു.