വാ​യ​നാ​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ല്കി
Tuesday, August 20, 2024 1:42 AM IST
പാ​ലാ​വ​യ​ൽ: ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഈ​സ്‌​റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​യ​ന​ശാ​ല​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ന​ട​ത്തി​യ അ​മ്മ​വാ​യ​ന, ലൈ​ബ്രേ​റി​യ​ൻ​മാ​രു​ടെ വാ​യ​ന മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും പാ​ലാ​വ​യ​ൽ സ​മ​ഭാ​വ​ന വാ​യ​ന​ശാ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. യു​വ ക​വ​യി​ത്രി ലി​ജി​ന ക​ടു​മേ​നി മു​ഖ്യാ​തി​ഥി​യാ​യി. സ​മ​ഭാ​വ​ന വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ര​സ്കാ​ര ജേ​താ​ക്ക​ളെ​യും വ​നി​താ​വാ​യ​ന​മ​ത്സ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പു​സ്‌​ത​ക​ങ്ങ​ളെ​യും എ​ഴു​ത്തു​കാ​ര​ൻ സ​ന്തോ​ഷ് കു​മാ​ർ ചെ​റു​പു​ഴ പ​രി​ച​യ​പ്പെ​ടു​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​കെ.​മോ​ഹ​ന​ൻ ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്‌​തു.


പ​ഞ്ചാ​യ​ത്ത് സ്‌​ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ.​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം സോ​ണി​യ വേ​ലാ​യു​ധ​ൻ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​ഗോ​വി​ന്ദ​ൻ, ടി.​വി.​കൃ​ഷ്‌​ണ​ൻ, നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ പി.​ഡി.​വി​നോ​ദ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​ആ​ർ.​രാ​മ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.