ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് വാ​ഴ​ഗ്രാ​മം പ​ദ്ധ​തി
Tuesday, August 20, 2024 1:42 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വാ​ഴ​ഗ്രാ​മം പ​ദ്ധ​തി​യി​ലെ വാ​ഴ​ക്കു​ല​ക​ൾ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വാ​ഴ​ഗ്രാ​മം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. നി​ല​വി​ൽ ഭേ​ദ​പ്പെ​ട്ട വി​ല വാ​ഴ​ക്കു​ല​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു.

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കൃ​ഷി വ​കു​പ്പ് ന​ട​ത്തു​ന്ന ഓ​ണ ച​ന്ത​യി​ലൂ​ടെ​യും ക​ർ​ഷ​ക​ർ​ക്ക് വാ​ഴ​ക്കു​ല​യും മ​റ്റു പ​ച്ച​ക്ക​റി​ക​ളും വി​പ​ണ​നം ചെ​യ്യു​വാ​ൻ സാ​ധി​ക്കും. 80 മു​ത​ൽ 100 ട​ൺ ഉ​ത്പാ​ദ​ന​മാ​ണ് വാ​ഴ​കൃ​ഷി​യി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.


ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ടു​ത്ത വേ​ന​ൽ കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു. ചെ​റു​പ​ന​ത്ത​ടി കാ​മ​ല​ത്ത് സു​കു​മാ​ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ന​ട​ന്ന വി​ള​വെ​ടു​പ്പ് ഉ​ത്സ​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​പ​ത്മ​കു​മാ​രി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ. എ​ൻ.​വി​ൻ​സെ​ന്‍റ്, രാ​ധ സു​കു​മാ​ര​ൻ, കെ.​കെ.​വേ​ണു​ഗോ​പാ​ൽ, പ​ന​ത്ത​ടി കൃ​ഷി ഓ​ഫീ​സ​ർ അ​രു​ൺ ജോ​സ്, ഉ​ണ്ണി മാ​ന്ത്ര​ക്ക​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.