വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി കാ​സ​ര്‍​ഗോ​ഡ് കു​ടും​ബ​ശ്രീ​യും
Tuesday, August 20, 2024 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വ​യ​നാ​ട് മു​ണ്ട​ക്കൈ​യി​ല്‍ ഉ​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​ടും​ബ​ശ്രീ സം​സ്ഥാ​ന മി​ഷ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്ത 'ഞ​ങ്ങ​ളു​മു​ണ്ട് കൂ​ടെ' കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ 95.6 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​ടി.​സു​രേ​ന്ദ്ര​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ചേ​ര്‍​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ല്‍ തു​ക ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ലെ 12,436 അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളും 2024 ജൂ​ലൈ 10നു ​പ്ര​ത്യേ​ക അ​യ​ല്‍​കൂ​ട്ട യോ​ഗം ചേ​രു​ക​യും വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക സ്വ​രൂ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


ജൂ​ലൈ 12നു ​ചേ​ര്‍​ന്ന സ്പെ​ഷ​ല്‍ എ​ഡി​എ​സ് യോ​ഗ​ത്തി​ല്‍ ഈ ​തു​ക സ്വീ​ക​രി​ക്കു​ക​യും ജൂ​ലൈ 13ന് ​ഈ തു​ക സി​ഡി​എ​സു​ക​ളി​ലേ​ക്ക് ന​ല്‍​കു​ക​യും ജൂ​ലൈ 19നു ​ജി​ല്ലാ ത​ല​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ല്‍ തു​ക കൈ​മാ​റു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും കു​ടു​മ്പ​ശ്രീ​യു​ടെ വി​വി​ധ പ്രൊ​ജ​ക്ടു​ക​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി.

യോ​ഗ​ത്തി​ല്‍ കു​ടും​ബ​ശ്രീ അ​സി.​ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡി.​ഹ​രി​ദാ​സ്, സി.​എ​ച്ച്.​ഇ​ക്ബാ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.