പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം
Tuesday, August 20, 2024 1:42 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി-​റാ​ണി​പു​രം റോ​ഡി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ ഇ​രി​ക്കും​ക​ല്ലി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്നും തി​രി​ച്ചു വ​രു​ന്ന വാ​ഹ​ന​മാ​ണ് വ​ലി​യ കൊ​ക്ക​യി​ലേ​ക്ക് പോ​യ​ത്.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് പ​രി​ക്കു​ക​ൾ ഒ​ന്നും ഇ​ല്ല. ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും സ​ഞ്ചാ​രി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.കാ​ല​ങ്ങ​ളാ​യി അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി മാ​റി​യ ഈ ​പാ​ത​യി​ൽ അ​പ​ക​ടം ഇ​ല്ലാ​താ​ക്കാ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.


ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കാ​ർ മ​റി​ഞ്ഞ് എ​ൻ​ഐ​ടി വി​ദ്യാ​ർ​ഥി ഇ​വി​ടെ മ​രി​ച്ച​ത്.