ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി ട്രെ​യി​നി​ല്‍നി​ന്നു വീ​ണു മ​രി​ച്ചു
Monday, August 19, 2024 10:06 PM IST
ഉ​പ്പ​ള: ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​നി ട്രെ​യി​നി​ല്‍ നി​ന്നു തെ​റി​ച്ചു​വീ​ണു മ​രി​ച്ചു.

ബ​ല്‍​ഗാം ക​ലോ​രി ഗ്രാ​മ​ത്തി​ലെ ഗോ​വി​ന്ദ- ക​സേ​വ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ കാ​വേ​രി(58)​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ട്രെ​യി​ന്‍ ഉ​പ്പ​ള​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

52 അം​ഗ​സം​ഘം ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് പോ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​ന്നി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷം കാ​വേ​രി പാ​ത്രം ക​ഴു​കി വെ​ള്ളം പു​റ​ത്തേ​ക്ക് ക​ള​യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ കാ​റ്റ​ത്ത് വാ​തി​ല്‍ ശ​ക്തി​യാ​യി ക​വേ​രി​യു​ടെ ദേ​ഹ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ക​വേ​രി പു​റ​ത്തേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്.


പെ​രി​ങ്ക​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ യാ​ത്ര​ക്കാ​ര്‍ അ​പാ​യ​ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍ നി​ര്‍​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഉ​പ്പ​ള റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ പ്ളാ​റ്റ്‌​ഫോ​മി​ല്‍ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.