കാ​രു​ണ്യ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Monday, August 19, 2024 1:43 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മു​ൻ​മ​ന്ത്രി കെ.​എം.​മാ​ണി​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ൽ​കു​ന്ന കാ​രു​ണ്യ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം നാ​ളെ രാ​വി​ലെ 9.30നു ​സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ൽ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ക്കും.

വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ്, സ​ജി കു​റ്റ്യാ​നി​മ​റ്റം, ജോ​യി​സ് പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, ജോ​യി മൈ​ക്കി​ൾ, ഷി​നോ​ജ് ചാ​ക്കോ, റ്റോ​മി മ​ണി​യ​ന്തോ​ട്ടം, ബേ​ബി പു​തു​മ​ന എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.