ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു
Friday, May 17, 2024 12:54 AM IST
പി​ലി​ക്കോ​ട്:​ദേ​ശീ​യ​പാ​ത​യി​ൽ പി​ലി​ക്കോ​ട് പ​ടു​വ​ള​ത്ത് ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് അ​പ​ക​ടം. മ​ത്സ്യം ക​യ​റ്റാ​ൻ കോ​ഴി​ക്കോ​ട് നി​ന്നു മം​ഗ​ളു​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് മ​റി​ഞ്ഞ​ത്.​ഡീ​സ​ൽ ടാ​ങ്കി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യ​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യെ​ങ്കി​ലും തൃ​ക്ക​രി​പ്പൂ​ർ അ​ഗ്നി ര​ക്ഷാ​നി​ല​യ​ത്തി​ൽ നി​ന്നും സേ​നാം​ഗ​ങ്ങ​ൾ എ​ത്തി ചോ​ർ​ച്ച അ​ട​ക്കു​ക​യും ബാ​റ്റ​റി ബ​ന്ധം വിഛേ​ദി​ക്കു​ക​യും ചെ​യ്ത​ത് അ​പാ​യ​സാ​ധ്യ​ത ഒ​ഴി​വാ​ക്കി.