മാലോം പുഞ്ചയിൽ വീണ്ടും കാട്ടാന ആക്രമണം
1437894
Sunday, July 21, 2024 7:38 AM IST
മാലോം: പുഞ്ചയിൽ കാട്ടാന ആക്രമണത്തിന് അറുതിയില്ല. കഴിഞ്ഞ ദിവസം രാത്രി കെപി എസ്റ്റേറ്റിലും പരിസരത്തുമായി വ്യാപകനാശം വരുത്തി. കെപി എസ്റ്റേറ്റിലെ നിരവധി തെങ്ങുകളും സമീപത്തെ കോട്ടയിൽ പീതാംബരന്റെ കൃഷിയിടത്തിലെ കമുകുകളും വാഴയും നശിപ്പിച്ചു.
പകൽ സമയങ്ങളിൽ വനാതിർത്തികളിൽ തങ്ങുന്ന കാട്ടാനകൾ രാത്രിയാകുമ്പോൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവയെ ഉൾവനങ്ങളിലേയ്ക്ക് തുരത്തുന്നതിനുള്ള നടപടികൾ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.