സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
1438349
Tuesday, July 23, 2024 1:51 AM IST
മുള്ളേരിയ: എകെസിസി മുള്ളേരിയ യൂണിറ്റിന്റെയും കാറഡുക്ക പഞ്ചായത്ത് ആയുഷ് ഹോമിയോ പിഎച്ച്സിയുടെയും സംയുക്താഭിമുഖ്യത്തിൽ മുള്ളേരിയ ഉണ്ണിമിശിഹ പള്ളിയിൽ മഴക്കാലരോഗ ബോധവത്കരണവും സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. എകെസിസി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു.
അതിരൂപത സെക്രട്ടറി സിജോ കണ്ണേഴത്ത്, യൂണിറ്റ് പ്രസിഡന്റ് റോയ് ഇരുപ്പക്കാട്ട്, ഇടവക വികാരി ഫാ. ഷിൻസ് കുടിലിൽ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അലീന തോമസ്, ഡോ. ജെസ്വിൻ മരിയ ജോസ് എന്നിവർ നേതൃത്വം നല്കി.