പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Sunday, April 21, 2024 6:47 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ കു​മ്പ​ള ഗ​വ. എ​ച്ച്എ​സ്എ​സ്, കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ്, ഉ​ദു​മ​യി​ല്‍ ചെ​മ്മ​നാ​ട് ജ​മാ അ​ത്ത് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ദു​ര്‍​ഗ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​ർ​ക്ക് കാ​ഞ്ഞ​ങ്ങാ​ട് സ്വാ​മി നി​ത്യാ​ന​ന്ദ പോ​ളി ടെ​ക്നി​ക് എ​ന്നീ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ട​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ർ, ട്രെ​യി​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ർ സ​ബ് ക​ള​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, അ​സി.​റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജ​ഗ്ഗി പോ​ള്‍, പി.​ബി​നു​മോ​ന്‍, നി​ര്‍​മ​ല്‍ റീ​ത്ത ഗോ​മ​സ്, പി.​ഷാ​ജു, ട്രെ​യി​നിം​ഗ് അ​സി.​നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കി.