ടൂ​റി​സ്റ്റ് മി​നി ബ​സ് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 16 പേ​ര്‍​ക്ക് പ​രി​ക്ക്
Tuesday, April 16, 2024 6:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ ടൂ​റി​സ്റ്റ് മി​നി ബ​സ് മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി 16 പേ​ര്‍​ക്ക് പ​രിക്കേറ്റു. ഇ​ന്ന​ലെ രാ​വി​ലെ 6.45നു ​ചി​ത്താ​രി ചാ​മു​ണ്ഡി​ക്കു​ന്നി​ലാ​ണ് അ​പ​ക​ടം.

ചാ​മു​ണ്ഡി​ക്കു​ന്നി​ലെ അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍റെ വീ​ട്ടു​മ​തി​ലും തൊ​ട്ട​ടു​ത്ത ക​ട​യു​ടെ മ​തി​ലും ത​ക​ര്‍​ന്നു. മ​ല​പ്പു​റ​ത്ത് നി​ന്നും മം​ഗ​ളൂ​രു​വി​ലേ​ക്ക് ഒ​രു ച​ട​ങ്ങി​ന് ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ന്‍ പോ​വു​ക​യാ​യി​രു​ന്ന​വ​ര്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സി​നാ​ന്‍ (17), നി​യാ​സ് (17), അ​ശ്മി​ല്‍ (16), അ​സീ​സ് (42), സി​ദ്ദി​ഖ് (40), സാ​ബി​ത്ത് (42), ഷൈ​ജ​ല്‍ (42), അ​സൈ​ന്‍ (62),ക​മ​റു​ദ്ദീ​ന്‍ (42), മു​ഹ​മ്മ​ദ് മു​ന്ന (20), മു​ഹ​മ്മ​ദ് അ​സ്ലം (20), അ​ഷ​റ​ഫ് (44), അ​മ​ല്‍ (20), ഫാ​ബി​യാ​സ് (22), അ​മാ​ദ് സി​ദാ​ന്‍ (20), ആ​ദി​ല്‍ നി​ഷാ​ന്‍ (14), ഫാ​ബി​ത്താ​സ് (22) അ​മ​ദ് സി​ദ്ദാ​ന്‍ (20) എ​ന്നി​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ അ​തി​ഞ്ഞാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബ​സി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ പ​ണി​പ്പെ​ട്ട് നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.