പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു
Tuesday, April 16, 2024 6:57 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​ത്താം വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ജെ​പി​യു​ടെ അ​നി​ത​ശ്രീ​യു​ടെ സൂ​രം​ബ​യ​ലി​ലെ ഓ​ടി​ട്ട വീ​ടാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​നി​ത​ശ്രീ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്കും ഭ​ര്‍​ത്താ​വ് രാ​മ ജോ​ലി​ക്കും പോ​യ സ​മ​യ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. നാ​ട്ടു​കാ​രും ഉ​പ്പ​ള​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ടാ​ണ് തീ​യ​ണ​ച്ച​ത്. ഫ്രി​ഡ്ജ്, ടി​വി, ഫാ​ന്‍ തു​ട​ങ്ങി മു​ഴു​വ​ന്‍ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും വി​വി​ധ​രേ​ഖ​ക​ളും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
നാ​ലു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.