"സ്പോ​ർ​ട്സി​ന്‍റെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ർ​ധി​ക്കു​ന്നു’
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: സ്പോ​ർ​ട്സി​ന്‍റെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും ഈ ​രം​ഗ​ത്തെ സാ​ധ്യ​ത​ക​ളി​ലേ​ക്കു സ​മൂ​ഹ​ത്തെ ഉ​യ​ർ​ത്താ​ൻ കാ​യി​ക​പ്ര​തി​ഭ​ക​ളെ കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം എ.​കെ. അ​നു​രാ​ജ്.

കാ​യി​ക വ​കു​പ്പി​ന്‍റെ മു​ൻ മേ​ധാ​വി ഡോ. ​എ​സ്.​എ​സ്. കൈ​മ​ളി​നെ അ​നു​സ്മ​രി​ക്കാ​നാ​യി സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യെ​യും അ​തു​വ​ഴി മ​ല​ബാ​റി​നെ​യും കാ​യി​ക മി​ക​വി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ആ​ചാ​ര്യ​ൻ​മാ​രി​ൽ പ്ര​മു​ഖ​നാ​ണ് ഡോ. ​കൈ​മ​ൾ. ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചു​വി​ടു​ക​യ​ല്ല മ​റി​ച്ച് അ​നു​യോ​ജ്യ​മാ​യ മേ​ഖ​ല തി​രി​ച്ച​റി​ഞ്ഞ് അ​തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്‍റെ രീ​തി.


അ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം കൂ​ടി പ​ഠി​ച്ചാ​ണു തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ടി​രു​ന്ന​ത്. മു​ൻ അ​ത്‌​ല​റ്റി​ക് കോ​ച്ച് പ​ഴ​നി​യാ​പി​ള്ള, മു​ൻ കാ​യി​ക ഡ​യ​റ​ക്ട​ർ ഇ.​ജെ. ജേ​ക്ക​ബ്, മു​ൻ പി​എ​സ്‌​സി അം​ഗം ആ​ർ.​എ​സ്. പ​ണി​ക്ക​ർ, സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.