കെ.​ജി.​ മാ​രാ​ർ ചെ​സ്: ക്രി​സ്റ്റി ജോ​ർ​ജ് ചാന്പ്യൻ
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: ഒ​ന്നാ​മ​ത് കെ.​ജി. മാ​രാ​ർ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ ഫി​ഡെ ക്ലാ​സി​ക്ക​ൽ ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തി​ന്‍റെ ക്രി​സ്റ്റി ജോ​ർ​ജ് (എ​റ​ണാ​കു​ളം) ചാന്പ്യനാ​യി. ഒ​ൻ​പ​താം​റൗ​ണ്ടി​ൽ ഏ​ഴ​ര പോ​യി​ന്‍റ് നേ​ടി ടൈം​ബ്രേ​ക്ക​റി​ലാ​ണ് ക്രി​സ്റ്റി വിജയിച്ചത്. ത​മി​ഴ്നാ​ടി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ താ​രം മു​ര​ളീ​കൃ​ഷ്ണ​യെ അ​ട്ടി​മ​റി​ച്ചാ​ണ് ചാന്പ്യ​നാ​യ​ത്. 50,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ക്രി​സ്റ്റി​ക്ക് ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് ഏ​ഴ​ര പോ​യി​ന്‍റ് ല​ഭി​ച്ചു.

എ. ​ബാ​ൽ​കി​ഷ​ൻ (ക​ർ​ണാ​ട​ക) ര​ണ്ടാം​സ്ഥാ​ന​വും വെ​സ്റ്റേ​ണ്‍ റെ​യി​ൽ​വേ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​സ്റ്റ​ർ സ​ഗ്മ രാ​ഹു​ൽ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഇ​വ​ർ​ക്ക് യ​ഥാ​ക്ര​മം 40,000, 30,000 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ല​ഭി​ച്ചു. യു. ​അ​ന​സ് (കേ​ര​ള), ധ​നു​ഷ് രാ​ഘ​വ്(ത​മി​ഴ്നാ​ട്), റാം ​എ​സ്. കൃ​ഷ്ണ​ൻ (ത​മി​ഴ്നാ​ട്), എ​സ്.​ആ​ർ. ഹ​രി​കൃ​ഷ്ണ (കേ​ര​ള) എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം നാ​ലു മു​ത​ൽ ഏ​ഴു വ​രെ സ്ഥാ​ന​ക്കാ​ർ.


ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് സ​മ്മാ​നം ന​ൽ​കി. ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് നാ​ര​ങ്ങ​യി​ൽ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഡോ.​എം.​എ​സ്. ഗോ​വി​ന്ദ​ൻ കു​ട്ടി. ര​വി​രാ​ജ്, കെ.​പി.​അ​നി​ൽ കു​മാ​ർ, വ​ത്സ​രാ​ജ്, ര​തീ​ഷ്, ഷാ​ജി, അ​ഡ്വ. ഇ.​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​ത്സ​രാ​ജ്, പി.​പി.​അ​നി​ൽ കു​മാ​ർ, സു​ധി​ൻ, ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.