ഫാ​റൂ​ഖ് കോ​ള​ജ് അ​ങ്ങാ​ടി സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ന​വം​ബ​റി​ൽ
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: ഫാ​റൂ​ഖ് കോ​ള​ജ് അ​ങ്ങാ​ടി​യി​ലെ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ​ദ്ധ​തി ന​വം​ബ​റോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലെ അ​ച്ഛ​ൻ​കു​ളം- ക​ല്ലു​വ​ള​പ്പ് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഫാ​റൂ​ഖ് കോ​ളജ് അ​ങ്ങാ​ടി​യി​ൽ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ൻ​റ​ർ​ലോ​ക്ക് പാ​ക​ൽ, ന​ട​പ്പാ​ത, വൈ​ദ്യു​തി വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നു​വ​രു​ന്ന​ത്. പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യി ന​വം​ബ​റോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ സാ​ധി​ക്കും-​മ​ന്ത്രി പ​റ​ഞ്ഞു.

രാ​മ​നാ​ട്ടു​ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഓ​ഫീ​സ് പ്ര​വൃ​ത്തി​യും പു​ രോ​ഗ​മി​ക്കു​ക​യാ​ണ്. 12.34 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്‍റെ ചെ​ല​വ്. ഫാ​റൂ​ഖി​ലെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.


ജ​ന​കീ​യ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ലി​യ​ത്തും ക​ട​ലു​ണ്ടി​യി​ലും ബേ​പ്പൂ​രി​ലും ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ചു​രു​ങ്ങി​യ ചെ​ല​വി​ൽ മി​ക​ച്ച താ​മ​സ​സൗ​ക​ര്യ​മി​ല്ല. റ​സ്റ്റ്ഹൗ​സ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ലൂ​ടെ ആ ​പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​മ​നാ​ട്ടു​ക​ര മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബു​ഷ്റ റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​കെ. ഗീ​ത, ബീ​ന ക​രം​ച​ന്ദ്, സു​ജേ​ഷ്, പി.​പി. വൈ​ശാ​ഖ്, പി. ​ഉ​ണ്ണി, എ.​സി. സു​രേ​ഷ്, സി. ​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.