രാ​ജ്യവി​ക​സ​ന​ത്തി​ൽ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ​ങ്ക് വ​ലു​ത്: കേ​ന്ദ്ര​മ​ന്ത്രി ബി.​എ​ൽ. വ​ർ​മ്മ
Monday, September 23, 2024 12:38 AM IST
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ൽ സ​ഹ​ക​ര​ണ​മേ​ഖ​ല​ക്ക് വ​രും കാ​ല​ങ്ങ​ളി​ലും ഏ​റെ പ​ങ്കു വ​ഹി​ക്കാ​നു​ണ്ടെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം തി​രി​ച്ച​റി​ഞ്ഞു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും കേ​ന്ദ്ര ഭ​ക്ഷ്യ വി​ത​ര​ണ-​സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി ബി.​എ​ൽ. വ​ർ​മ്മ പ​റ​ഞ്ഞു.

കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഭാ​ര​ത് ലെ​ജ്ന മ​ൾ​ട്ടി സ്റ്റേ​റ്റ് ഹൗ​സിം​ഗ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ബി​എ​ൽ​എം പോ​ലു​ള്ള സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, പാ​ർ​പ്പി​ടം അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ണ്ടു രാ​ജ്യ​പു​രോ​ഗ​തി​യി​ൽ കൂ​ടി ബി​എ​ൽ​എം പ​ങ്കു വ​ഹി​ക്കു​ന്നു​വെ​ന്നു പ​റ​യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ വി​ക​സി​ത രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും.

ഇ​തി​ന് രാ​ജ്യ​ത്തെ സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ സം​ഭാ​വ​ന ആ​വ​ശ്യ​മു​ണ്ട്. അ​തു​കൊ​ണ്ട് ബി​എ​ൽ​എം പോ​ലു​ള്ള സൊ​സൈ​റ്റി​ക​ളെ കൂ​ടു​ത​ൽ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യെ​ന്ന സ​മീ​പ​ന​മാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പി​നു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​എ​ൽ​എം ചെ​യ​ർ​മാ​ൻ ആ​ർ. പ്രേം​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ണ്ടി​ച്ചേ​രി സാ​മൂ​ഹ്യ​ക്ഷേ​മ മ​ന്ത്രി സാ​യി ശ​ര​വ​ണ​ൻ, പോ​ണ്ടി​ച്ചേ​രി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ രാ​ജ​വേ​ലു,


ബി​എ​ൽ​എം പ്ര​സി​ഡ​ന്‍റ് ക​രു​ണ മൂ​ർ​ത്തി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ. ​മ​നോ​ഹ​ര​ൻ, അ​ഡ്മി​ൻ ഡ​യ​റ​ക്ട​ർ സി​ദ്ധ്വേ​ശ്വ​ർ നാ​യ​ർ, ഡ​യ​റ​ക്ട​ർ വി.​കെ. സി​ബി, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​മാ​രാ​യ എം. ​മ​നോ​ജ​ൻ, ആ​ർ. അ​ജ​യ്, ഓ​ഡി​റ്റ​ർ ജോ​ണ്‍ മോ​റി​സ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​വേ​ദ​വ്യാ​സ​ൻ, ഒ.​മു​രു​ക​ൻ, ഡ​യ​റ​ക്ട​ർ സോ​ണി​യ സെ​ബാ​സ്റ്റ്യ​ൻ, പി​ആ​ർ​ഒ വി.​പി. സെ​യ്ത​ല​വി, മാ​സ്റ്റ​ർ ട്രെ​യി​ന​ർ എ​ൻ. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ഇ​ഒ ന​വീ​ൻ എ​സ്. നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ അ​ഡ്വ. പ്ര​കാ​ശ് ബാ​ബു​വി​നെ കേ​ന്ദ്ര​മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

12,500 ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ആ​ദ്യ​ത്തെ സ​ഹ​ക​ര​ണ സം​ഘം ജ​ന​റ​ൽ യോ​ഗ​ത്തി​ൽ പ്ര​തി​ഞ്ജ ചൊ​ല്ലി​യ​തി​ന് വേ​ൾ​ഡ് ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് നേ​ടി​യ ബി​എ​ൽ​എ​മ്മി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് യു​എ​സ് എ ​വേ​ൾ​ഡ് റി​ക്കാ​ർ​ഡ്സ് യൂ​ണി​യ​ൻ മാ​നേ​ജ​ർ ക്രി​സ്റ്റ​വ​ർ ടെ​യി​ല​ർ ക്രാ​ഫ്റ്റി​ൽ നി​ന്നും ബി​എ​ൽ​എം ചെ​യ​ർ​മാ​ൻ ആ​ർ. പ്രേം​കു​മാ​ർ ഏ​റ്റു​വാ​ങ്ങി.